Posted On
date_range Updated On
date_range കേരള ബാങ്ക് ചിത്രരചന മത്സരത്തിൽ അഖിലേശ്വറിന് ജില്ലയിൽ ഒന്നാം സ്ഥാനം
പാരിപ്പള്ളി: അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് റീബിൽഡ് ബെറ്റർ ടുഗതർ എന്ന വിഷയത്തെ ആസ്പദമാക്കി കേരള ബാങ്ക് എട്ട് വയസ്സിനു താഴെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ പാരിപ്പള്ളി സ്വദേശി അഖിലേശ്വർ ജില്ലയിൽ ഒന്നാം സ്ഥാനം നേടി.
കേരള ബാങ്കിന്‍റെ കൊല്ലം ജില്ല ശാഖയിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിക്കൽ സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും സമ്മാനിച്ചു. നടക്കൽ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനും ആർട്ടിസ്റ്റുമായ വിനോദിന്‍റെയും ഷീമയുടെയും മകനാണ് അഖിലേശ്വർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.