സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കാന്‍ സമ്മര്‍ദ തന്ത്രങ്ങളുമായി നേതാക്കള്‍

കുളത്തൂപ്പുഴ: മേയില്‍ നടക്കുന്ന കുളത്തൂപ്പുഴ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംനേടാന്‍ വിവിധ സമ്മര്‍ദ തന്ത്രങ്ങളുമായി നേതാക്കളും അനുയായികളും രംഗത്ത്. വര്‍ഷങ്ങളായി ഇടതുമുന്നണി നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്.

ഇക്കുറി ഭരണം തിരിച്ചുപിടിക്കണമെന്ന മോഹവുമായി കോണ്‍ഗ്രസ് നേതൃനിര ചര്‍ച്ചകളാരംഭിച്ചുവെങ്കിലും സ്ഥാനാര്‍ഥിത്വം ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തിയത് തലവേദനയാകുമെന്ന് തന്നെയാണ് സൂചനകള്‍. ചിലര്‍ ഇതിനകം തന്നെ സ്വന്തം നിലയില്‍ സഹകാരികളെ കണ്ട് വോട്ടുപിടിത്തം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഇടതു മുന്നണിയിലും സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് സി.പി.ഐയും സി.പി.എമ്മും വെവ്വേറെ ചര്‍ച്ചകള്‍ ആരംഭിച്ചുവെങ്കിലും തീരുമാനമായിട്ടില്ലെന്നതാണ് ലഭ്യമാകുന്ന വിവരങ്ങള്‍. കഴിഞ്ഞതവണ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കാതെ പോയവരെ പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിക്കുമ്പോള്‍ പ്രവര്‍ത്തന മികവ് വിലയിരുത്തി സ്ഥാനാര്‍ഥികളെ നിര്‍ണയിക്കണമെന്ന നിര്‍ദേശം ശക്തമായി ഉയരുന്നുണ്ട്.

ദിവസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നിരിക്കെ തിരക്കിട്ട ചര്‍ച്ചകള്‍ക്കാണ് മുന്നണികള്‍ക്കുള്ളില്‍ നടക്കുന്നത്.

പലയിടത്തും നേതൃത്വത്തി‍െൻറയും മറ്റും വീഴ്ചകളും പാളിച്ചകളും എടുത്തുകാട്ടി സമ്മര്‍ദത്തിലാക്കി തങ്ങളുടെ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നതെന്നതാണ് വസ്തുത. തിങ്കളാഴ്ചക്കുള്ളില്‍ മുന്നണി സ്ഥാനാര്‍ഥികളുടെ ചിത്രം തെളിയുമെന്ന പ്രതീക്ഷയിലാണ് അണികളും പ്രവര്‍ത്തകരും.

Tags:    
News Summary - Service Co-operative Bank Election: Leaders with pressure tactics to get a place in the candidate list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.