കുളത്തൂപ്പുഴ യു.പി സ്കൂള്‍ ജങ്ഷനില്‍ മദ്യലഹരിയില്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽപെട്ട് തകര്‍ന്ന നിലയില്‍

വഴിയാത്രികരെ ഇടിച്ചിട്ട കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു; നാലുപേര്‍ക്ക് പരിക്ക്​

കുളത്തൂപ്പുഴ: മദ്യലഹരിയില്‍ വഴിയാത്രികരെ ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെ കടന്ന കാര്‍ മലയോര ഹൈവേയില്‍ ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.

കഴിഞ്ഞ രാത്രി ചന്ദനക്കാവില്‍നിന്ന് കുളത്തൂപ്പുഴ പാതയിലൂടെ എത്തിയ കാര്‍ വലിയേലക്ക് സമീപത്ത് ബൈക്ക് യാത്രികനായ ഒരാളെയും, കുളത്തൂപ്പുഴ യു.പി സ്കൂള്‍ ജങ്ഷനില്‍ തമിഴ്നാട്ടുകാരനായ മധ്യവയക്സനെയും ഇടിച്ചുവീഴ്ത്തി. മലയോര ഹൈവേയിലൂടെ മടത്തറ ഭാഗത്തേക്ക് പോയ കാര്‍ ഡിപ്പോക്ക് സമീപം ടെക്നിക്കല്‍ ഹൈസ്കൂളിന്​ മുന്നിലെ വലിയ വളവില്‍ ​െവച്ച് എതിര്‍ വശത്തു നി​െന്നത്തിയ തടി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

സംഭവസമയത്ത്​ കാറിലുണ്ടായിരുന്ന ചന്ദനക്കാവ് മിച്ചഭൂമിക്ക്​ സമീപം പലചരക്ക് കട ഉടമ ദേവു, നാട്ടുകാരനായ രാജന്‍ എന്നിവര്‍ മദ്യ ലഹരിയിലായിരു​െന്നന്ന് നാട്ടുകാർ പറഞ്ഞു.

പരിക്കേറ്റ ഇരുവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായതിനാല്‍ രാത്രിയോടെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വാഹനങ്ങള്‍ കുടുങ്ങിക്കിടന്നതോടെ മലയോര ഹൈവേയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

കാറിടിച്ച്​ പരിക്കേറ്റ തമിഴ്നാട്ടുകാരന്‍ കുളത്തൂപ്പുഴ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നേടിയ ശേഷം തെങ്കാശിയിലേക്ക് മടങ്ങിയെന്നും ബൈക്ക് യാത്രികനായ യുവാവിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നാട്ടുകാര്‍ പറഞ്ഞു. 

Tags:    
News Summary - four injured in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.