വൈദ്യുതി പോസ്റ്റ് തകർന്ന നിലയിൽ
Posted On
date_range Updated On
date_range കാറ്റിലും മഴയിലും വൈദ്യുതി മേഖലയിൽ വ്യാപക നാശം
കണ്ണനല്ലൂർ: മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ കണ്ണനല്ലൂർ ഇലക്ട്രിക് സെക്ഷന്റെ പരിധിയിൽ വ്യാപക നാശനഷ്ടം. ചേരിക്കോണം, മുഖത്തല, മുട്ടയ്ക്കാവ്, പള്ളിമൺ, മുഖത്തല, പാല വിളക്കുറ്റി, കല്ലുവിള, മഞ്ഞക്കുഴി ഭാഗങ്ങളിൽ മരം കടപുഴകി നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. വൈദ്യുതി വിതരണം ഏറെ നേരം തടസപ്പെട്ടു. 17 പോസ്റ്റുകൾ വിവിധ ഭാഗങ്ങളിലായി ഒടിഞ്ഞു.
പതിനഞ്ചിലേറെ പോസ്റ്റുകൾ ചരിഞ്ഞു. വൈദ്യുതി വിതരണ ലൈനുകൾ വ്യാപകമായി നശിച്ചു. നാല് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.