അ​റ​സ്​​റ്റി​ലാ​യ ഷു​ഹൈ​ബ്, നി​ഷാ​ൻ, നി​യാ​സ്​ എ​ന്നി​വ​ർ

വയോധികനെ ആക്രമിച്ച മൂന്ന് യുവാക്കൾ അറസ്​റ്റിൽ

ക​ണ്ണ​ന​ല്ലൂ​ർ: വ​യോ​ധി​ക​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ മൂ​ന്നു പേ​രെ ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ്​ പി​ടി​കൂ​ടി. പ​ള്ളി​മ​ൺ കു​ണ്ടു​മ​ൺ എ​ഴി​മു​ഖം വീ​ട്ടി​ൽ എ​ൻ. നി​യാ​സ്​ (25), സ​ഹോ​ദ​ര​ൻ നി​ഷാ​ൻ (21), പ​ള്ളി​മ​ൺ കു​ണ്ടു​മ​ൺ തെ​ങ്ങ​ഴി​കം വീ​ട്ടി​ൽ എ​സ്. ഷു​ഹൈ​ബ് (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി ഇ​വ​ര​ട​ങ്ങി​യ സം​ഘം മു​ട്ട​യ്ക്കാ​വ് സ്വ​ദേ​ശി ജ​മാ​ലു​ദ്ദീെൻറ (68) വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ട​സ്സം പി​ടി​ക്കാ​നെ​ത്തി​യ മ​ക​ളെ​യും ആ​ക്ര​മി​ച്ചു. അ​ക്ര​മി സം​ഘ​ത്തി​ൽ​പെ​ട്ട യു​വാ​വിെൻറ ബ​ന്ധു​വാ​യ പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​വ​ർ വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ച്ച​ത്.

പ​രി​ക്കേ​റ്റ വ​യോ​ധി​ക​നും മ​ക​ളും സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​വ​രു​ടെ പ​രാ​തി​യി​ൽ ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ വ​ധ​ശ്ര​മ​ത്തി​ന് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്​​റ്റ്. ക​ണ്ണ​ന​ല്ലൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ യു.​പി. വി​പി​ൻ​കു​മാ​റിെൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സ​ജീ​വ്, എ.​എ​സ്.​ഐ മാ​രാ​യ മെ​ൽ​വി​ൻ റോ​യി, ബി​ജു, സി.​പി.​ഒ മാ​രാ​യ അ​രു​ൺ, ലാ​ലു​മോ​ൻ, ന​ജീ​ബ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - three arrested for attacking elderly man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.