ക​ണ്ണ​ന​ല്ലൂ​രി​ൽ മോ​ഷ്​​ടാ​ക്ക​ൾ വി​ല​സു​ന്നു

ക​ണ്ണ​ന​ല്ലൂ​ർ: ക​ണ്ണ​ന​ല്ലൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ്​​ടാ​ക്ക​ൾ നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. അ​ർ​ധ രാ​ത്രി​യി​ൽ വീ​ടു​ക​ളു​ടെ മ​തി​ൽ ചാ​ടി എ​ത്തു​ന്ന മോ​ഷ്​​ടാ​ക്ക​ൾ വീ​ട്ടു​കാ​ർ ഉ​ണ​രു​മ്പോ​ൾ ര​ക്ഷ​പ്പെ​ടും.

ക​ണ്ണ​ന​ല്ലൂ​ർ അ​ക്ഷ​ര സ്കൂ​ളി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ല വീ​ടു​ക​ളി​ലും വീ​ടിെൻറ ജ​ന​ലി​ൽ മു​ട്ടി സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ഭ​യ​പ്പെ​ടു​ത്തു​ക​യും മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. മോ​ഷ്​​ടാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ നാ​ട്ടു​കാ​ർ​ക്ക് ല​ഭി​ച്ചു. നാ​ട്ടു​കാ​ർ ഇ​ത് ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. ദി​വ​സ​ങ്ങ​ളാ​യി മോ​ഷ്​​ടാ​ക്ക​ൾ നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് പൊ​ലീ​സ് പ​ട്രോ​ളി​ങ് ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags:    
News Summary - thieves in kannanallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.