Posted On
date_range Updated On
date_range മാതാവിനെ ആക്രമിച്ചയാൾ പിടിയിൽ
കണ്ണനല്ലൂർ: കുടുംബവഴക്കിനെ തുടർന്ന് മാതാവിനെ ആക്രമിച്ച മകൻ അറസ്റ്റിലായി. പഴങ്ങാലം ഉണ്ണിയേശു കോളനിയിൽ ചന്തുഭവനത്തിൽ സി. ഗോവിന്ദൻ (45) ആണ് കണ്ണനല്ലൂർ പൊലീസിന്‍റെ പിടിയിലായത്.
വൈദ്യുതി ചാർജ് അടക്കുന്നത് സംബന്ധിച്ചുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കത്തിനിടെ തടസ്സം പിടിക്കാനെത്തിയ അമ്മക്ക് ഗോവിന്ദന്‍റെ കൈയിലിരുന്ന വടികൊണ്ട് മൂക്കിന് അടിയേറ്റു.
ഗുരുതരമായി പരിക്കേറ്റ മാതാവ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചകിത്സയിലാണ്. പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കണ്ണനല്ലൂർ ഇൻസ്പെക്ടർ പ്രദീപിന്‍റെ നേതൃത്വത്തിൽ എ.എസ്.ഐ തുളസീധരൻ പിള്ള, എസ്.സി.പി.ഒ നജീബ്, സി.പി.ഒ ലാലുമോൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.