കെ.എസ്​.ആർ.ടി.സി ബസ്​ കാറുകളിൽ ഇടിച്ചു; കേസ്​ കാർ ഉടമക്കെതിരെ

ചടയമംഗലം: കെ.എസ്​.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് കാറുകള്‍ തകര്‍ത്ത അപകടത്തിൽ കാറുടമക്കെതിരെ പൊലീസ് കേസെടുത്തു. നിലമേലില്‍ കഴിഞ്ഞ നാലിനുണ്ടായ അപകടത്തിലാണ് ചടയമംഗലം പൊലീസ് വിചിത്രമായ രീതിയില്‍ കേസെടുത്തത്.

എം.സി റോഡിൽ എതിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറും കടയും ഇടിച്ച് തെറിപ്പിച്ചശേഷം റോഡരികിലെ പോസ്​റ്റിലിടിച്ചാണ് ബസ് നിന്നത്. അപകടത്തിൽപെട്ട മറ്റൊരു വാഹന ഉടമയുടെ കൈയില്‍നിന്ന് പൊലീസ് വ്യാജ പരാതി ഉണ്ടാക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.

തിരുവനന്തപുരം സ്വദേശിയായ ഷൈന്‍ മാത്യുവി‍െൻറ കാറിലാണ് കെ.എസ്.ആര്‍.ടി.സി ബസ്​ ആദ്യം ഇടിച്ചത്. അപകടദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറി​െൻറ ഉടമയായ പ്രഭു നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സ്വദേശിക്കെതിരെ കേസെടുത്തത്.

എന്നാല്‍, സ്വന്തം വാഹനം വിട്ടുകിട്ടുന്നതിന്​ പൊലീസ് തന്ന പേപ്പറില്‍ ഒപ്പിട്ടുനല്‍കുക മാത്രമാണ് ചെയ്തതെന്നാണ് പ്രഭു മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രഭുവി​െൻറ കാര്‍ അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്.

Tags:    
News Summary - KSRTC bus crashes into cars Case against car owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.