ke മോഷ്​ടാവ് പൊലീസ് പിടിയില്‍

കുളത്തൂപ്പുഴ: വലിയേലക്ക് സമീപം വീടിൻെറ കതക് കുത്തിപ്പൊളിച്ച് മോഷണശ്രമം നടത്തിയ സംഭവത്തില്‍ മോഷ്​ടാവ് പൊലീസ് പിടിയില്‍. ചണ്ണപ്പേട്ട വനത്തുമുക്ക് സ്വദേശിയായ ബാബുവാണ് (49) അറസ്​റ്റിലായത്. കഴിഞ്ഞദിവസം രാത്രിയിലാണ് വലിയേല ഭവനില്‍ ലീലാമ്മ രാജ‍ൻെറ വീട് കുത്തിത്തുറന്നത്. ഒറ്റക്ക് താമസിക്കുന്ന വീട്ടമ്മ ബന്ധുവീട്ടില്‍ പോയിരുന്നതിനാല്‍ സംഭവസമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല. പുലര്‍ച്ച വീട്ടമ്മ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടന്‍ തന്നെ പൊലീസിലറിയിക്കുകയും പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി തെളിവുകള്‍ ശേഖരിക്കുകയും ചെയ്​തു. വീട്ടിനുള്ളിലെ എല്ലാ കതകുകളും അലമാരകളും മേശയും കുത്തിത്തുറന്ന്​ മുഴുവന്‍ വാരി വലിച്ചിട്ട നിലയിലായിരുന്നു. എന്നാല്‍ വിലപിടിപ്പുള്ളതൊന്നും നഷ്്ടപ്പെട്ടിട്ടില്ലെന്ന്​ വീട്ടമ്മ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് കുളത്തൂപ്പുഴ സി.ഐ എന്‍. ഗിരീഷി‍ൻെറ നേതൃത്വത്തില്‍ എസ്.ഐ എന്‍. അശോക് കുമാര്‍, സുജിത്, പ്രസാദ് വര്‍ഗീസ് തുടങ്ങിയവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അഞ്ചല്‍, പുനലൂര്‍, ഏരൂര്‍ പൊലീസ് സ്​റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ബാബുവിനെ സംശയകരമായ നിലയില്‍ രണ്ടുദിവസംമുമ്പ് ആമക്കുളം സ്വദേശിയുടെ വീട്ടില്‍ കണ്ടിരുന്നതായി പ്രദേശവാസികളില്‍ ചിലര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. അഞ്ചലില്‍ മോഷണക്കേസില്‍ പിടികൂടുന്നതിനിടെ എസ്.ഐയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതാണിയാൾ. Moshana case - Babu@vellamkudy Babu ഫോട്ടോ: മോഷണശ്രമത്തിന്​ പിടിയിലായ ബാബു (49)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.