മൊയ്തീന്‍ കുഞ്ഞി

വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു; മൃതദേഹവുമായി ട്രെയിന്‍ സഞ്ചരിച്ചത് കിലോമീറ്ററുകൾ

മഞ്ചേശ്വരം: റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. എൻജിന്‍ ഭാഗത്ത് കുടുങ്ങിയ മൃതദേഹവുമായി ട്രെയിന്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചു. ഹൊസങ്കടി വാമഞ്ചൂര്‍ സ്വദേശി മൊയ്തീന്‍ കുഞ്ഞിയാണ് (70) മരിച്ചത്. ഹൊസങ്കടി റെയില്‍വേ ഗേറ്റിന് സമീപം തിങ്കളാഴ്ച രാവിലെ 11.45ഒാടെയാണ് അപകടം.

റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെയാണ് മംഗളൂരു ഭാഗത്തുനിന്ന് വരുകയായിരുന്ന ഇൻറര്‍സിറ്റി എക്സ്പ്രസ് ഇടിച്ചത്. ഇദ്ദേഹം തൽക്ഷണം മരിച്ചതായാണ് നിഗമനം.എൻജി​െൻറ മുന്‍ഭാഗത്താണ്​ മൃതദേഹം കുടുങ്ങിയത്​.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുമ്പളയില്‍ വണ്ടി നിര്‍ത്തിയിടുകയായിരുന്നു. കുമ്പള പൊലീസും ഉപ്പളയില്‍നിന്ന് ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.




Tags:    
News Summary - old man was hit by a train and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.