മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി ഉദ്​ഘാടനം ചെയ്​ത മഞ്ചേശ്വരം തുറമുഖം

മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം നാടിന് സമര്‍പ്പിച്ചു

മഞ്ചേശ്വരം: കാത്തിരിപ്പിനുശേഷം മഞ്ചേശ്വരം തുറമുഖം യാഥാര്‍ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.സി. കമറുദ്ദീന്‍ എം.എല്‍.എ എന്നിവർ മുഖ്യാതിഥികളായി. മത്സ്യബന്ധന ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ചീഫ് എൻജിനീയര്‍ ബി.ടി.വി. കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എ.കെ.എം. അഷ്‌റഫ്, മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ ഷാഹുല്‍ ഹമീദ് ബന്തിയോട് സംബന്ധിച്ചു.

കോയിപ്പാടി, ഷിറിയ, ബങ്കര മഞ്ചേശ്വരം എന്നീ മത്സ്യഗ്രാമങ്ങളിലെ ഏകദേശം പതിനായിരത്തോളം പേരാണ് തുറമുഖ പദ്ധതിയുടെ ഗുണഭോക്​താക്കളാവുക. 250 കോടി രൂപ വിലമതിക്കുന്ന 10000 ടണ്‍ മത്സ്യോല്‍പാദനത്തിന് സാഹചര്യമുണ്ടാവും. ബ്ലോക്ക് പഞ്ചായത്ത് സ്​റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്‍ മുസ്തഫ ഉദ്യാവര്‍, ബ്ലോക്ക് അംഗം കെ.ആര്‍. ജയാനന്ദ, മംഗല്‍പാടി പഞ്ചായത്ത് സ്​റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്‍ ബി.എം. മുസ്തഫ, മഞ്ചേശ്വരം പഞ്ചായത്ത് അംഗം അബ്​ദുല്ല ഗുഡ്ഡെകേരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി. സതീശന്‍, ഹാര്‍ബര്‍ എൻജിനീയറിങ് സൂപ്രണ്ടിങ് എൻജിനീയര്‍ കുഞ്ഞിമമ്മു പറവത്ത്, ഡിവിഷനല്‍ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ എ. മുഹമ്മദ് അശ്​റഫ്, മത്സ്യഫെഡ് പ്രതിനിധി കാറ്റാടി കുമാരന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്​ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Manjeswaram fishing port inagurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.