മുഹമ്മദ് റഫീഖ്

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ബദിയഡുക്ക: ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എയുമായി 23കാരൻ പൊലീസ് പിടിയിലായി. നിരോധിത ലഹരിവസ്തുക്കൾക്ക് തടയിടുന്നതിന് കണ്ണൂർ റേഞ്ച് തലത്തിൽ നടക്കുന്ന കോമ്പിങ്ങിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയുമായി യുവാവ് ബദിയഡുക്ക പൊലീസ് പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥനത്തിൽ ​പൊലീസ് പ്രതിയുടെ വീട് പരിശോധിച്ചതിലാണ് വീട്ടിൽനിന്ന് 107.090 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. നാരമ്പാഡി പ്ലാവിൻ അടി സ്വദേശി മുഹമ്മദ് റഫീഖാണ് (23) പൊലീസ് പിടിയിലായത്.

പ്രതിയുണ്ടായിരുന്ന മുറി പരിശോധിച്ചപ്പോൾ കട്ടിലിലെ കിടക്കക്ക് അടിയിലായി സൂക്ഷിച്ചനിലയിലായിരുന്നു എം.ഡി.എം.എ കണ്ടെത്തിയത്.

വിദ്യാനഗർ ഇൻസ്‌പെക്ടർ യു.പി. വിപിന്റെ മേൽനോട്ടത്തിൽ വിദ്യാനഗർ എസ്.ഐ എം.പി. പ്രതീഷ് കുമാർ, ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പ്രബേഷനറി എസ്.ഐ രൂപേഷ്, ഗ്രേഡ് എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഒമാരായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, ഹരിപ്രസാദ്, വനിത സി.പി.ഒ അനിത എന്നിവർ ചേർന്നാണ് വീട് റെയ്ഡ് ചെയ്ത് പ്രതിയെ പിടികൂടിയത്.

ഗസറ്റഡ് ഓഫിസർ കാസർകോട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അരുണിന്റെ സാന്നിധ്യത്തിലായിരുന്നു പ്രതിയുടെ ദേഹപരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂർത്തീകരിച്ചത്.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.