പ്ലാന്‍റേഷൻ കോർപറേഷൻ തോട്ടത്തിൽ മാലിന്യം തള്ളിയ നിലയിൽ

കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച മാ​ലി​ന്യം അ​ജാ​നൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​ള്ളി. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ​യി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ റ​ബ​ർ തോ​ട്ട​ത്തി​ൽ ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത്.

രാ​വ​ണീ​ശ്വ​രം ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് സ​മീ​പ​ത്തെ ര​വി ചൗ​ധ​രി​യു​ടെ പ​റ​മ്പി​ൽ ഒ​രു​ലോ​ഡ് മാ​ലി​ന്യ​മാ​ണ് കൊ​ണ്ടി​ട്ട​ത്. കാ​ഞ്ഞ​ങ്ങാ​ട്ടെ പ്ര​മു​ഖ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്റെ പേ​രി​ലു​ള്ള ചാ​ക്കു​കെ​ട്ടു​ക​ളാ​ണ് ഇവിടെ ക​ണ്ട​ത്.

കൂ​ടാ​തെ പ്ര​മു​ഖ ബാ​ഗ് വി​ൽ​പ​ന സ്ഥാ​പ​ന​ത്തി​ന്റെ മാ​ലി​ന്യ​വും കൂ​ട്ട​ത്തി​ലു​ണ്ട്. ചി​ല വീ​ടു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച മാ​ലി​ന്യ​വു​മു​ണ്ട്. പ​രാ​തി ല​ഭി​ച്ച​താ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ടി. ​ശോ​ഭ പ​റ​ഞ്ഞു.

Tags:    
News Summary - Garbage dumped all over Ajanur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.