83 പേര്‍ക്ക് കോവിഡ്

കാസർകോട്​: ജില്ലയിൽ 83 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റിവായി. സമ്പര്‍ക്കത്തിലൂടെ 78 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 151 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. നിരീക്ഷണത്തിൽ 7978 പേര്‍ വീടുകളില്‍ 7538 പേരും സ്ഥാപനങ്ങളില്‍ 440 പേരുമുള്‍പ്പെടെ ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത് 7978 പേരാണ്. പുതിയതായി 342 പേരെ കൂടി നിരീക്ഷണത്തിലാക്കി. സൻെറിനല്‍ സര്‍വേ അടക്കം പുതിയതായി 1724 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 327 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 359 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 86 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സൻെററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സൻെററുകളില്‍ നിന്നും 82 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കോവിഡ് കണക്ക് അജാനൂര്‍ -1 ബദിയഡുക്ക -1 ബളാല്‍-1 ബേഡഡുക്ക -14 ചെമ്മനാട് -4 ചെങ്കള -4 ദേലംപാടി -2 ഈസ്​റ്റ്​ എളേരി -1 എന്‍മകജെ -1 കള്ളാര്‍ -3 കാഞ്ഞങ്ങാട് -9 കാറഡുക്ക -2 കാസര്‍കോട് -1 കിനാനൂര്‍ കരിന്തളം -7 കോടോംബേളൂര്‍ -5 കുറ്റിക്കോല്‍ -1 മഞ്ചേശ്വരം -1 മൊഗ്രാല്‍പുത്തൂര്‍ -2 പടന്ന -4 പിലിക്കോട് -2 തൃക്കരിപ്പൂര്‍ -5 ഉദുമ -7 വെസ്​റ്റ്​ എളേരി -5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.