14കാരിക്ക്​ പീഡനം; യുവാവ് അറസ്​റ്റിൽ

കാസർകോട്: 14കാരിയെ പീഡിപ്പിച്ചതിന് യുവാവിനെ കാസർകോട് സി.ഐ പി. രാജേഷും സംഘവും അറസ്​റ്റ്​ ചെയ്തു. വിദ്യാനഗർ ചാലക്കുന്നിലെ മുഹമ്മദ് സിൻസാദി (20)നെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ അറസ്​റ്റ്​ ചെയ്തത്.

കാസർകോട് പൊലീസ് സ്​റ്റേഷൻ പരിധിയിലെ 14കാരിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം പോക്സോ നിയമമനുസരിച്ച് കേസ് രജിസ്​റ്റർ ചെയ്തിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് അറസ്​റ്റിലാവുന്നത്.

2020 ഫെബ്രുവരിയിലും സെപ്റ്റംബറിലും പെൺകുട്ടിയുടെ ബന്ധുവി​െൻറ വീട്ടിൽവെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 04:29 GMT