മൂലക്കണ്ടം കോളനിയിലെ 70 കുടുംബങ്ങൾക്ക് ഓണക്കിറ്റ്

നടപടി മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കാഞ്ഞങ്ങാട്: കോവിഡിനെ തുടർന്ന് ദുരിതത്തിലായ മൂലക്കണ്ടം കോളനിയിലെ കുടുംബങ്ങൾക്ക് സർക്കാർ സഹായം. കോളനിയിലെ 70 കുടുംബങ്ങൾക്കാണ് സർക്കാർ ഓണക്കിറ്റ് നൽകിയത്. അജാനൂർ പഞ്ചായത്ത് എട്ടാം വാർഡിൽ കഴിഞ്ഞ ദിവസം 42 കോവിഡ് പോസിറ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂലക്കണ്ടം പട്ടികജാതി കോളനിയിൽ മാത്രം 38 കേസുകൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതേത്തുടർന്ന് കോളനി റോഡ് തന്നെ അടക്കുന്ന സ്ഥിതിയുണ്ടായി. പട്ടിണിയിലും ദുരിതത്തിലുംപെട്ട എഴുപതോളം കുടുംബങ്ങളുടെ സങ്കടാവസ്ഥ വാർഡ് മെംബർ തക്ഷശില മാധവൻ മാസ്​റ്റർ സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിലിനെ അറിയിച്ചു. തുടർന്ന് സ്ഥലം എം.എൽ.എയും റവന്യൂ മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ നേരിട്ട് ഇടപെട്ടതി‍ൻെറ അടിസ്ഥാനത്തിൽ ജില്ല കലക്ടർ വില്ലേജ് ഓഫിസ് മുഖാന്തരം 70 കിറ്റുകൾ കോളനിയിൽ വിതരണം ചെയ്തു. രണ്ടു കിലോ ആട്ട, ഒരുലിറ്റർ വെളിച്ചെണ്ണ, അലക്ക് സോപ്പ്, പഞ്ചസാര, ചായപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി തുടങ്ങിയ സാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡൻറ് പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ തക്ഷശില മാധവൻ മാസ്​റ്റർ സ്വാഗതം പറഞ്ഞു. ബാലൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫിസർ ഗോപാലകൃഷ്ണൻ, ഗദ്ദാഫി മൂലക്കണ്ടം, വി. ദേവൻ, ഒ. പ്രതീഷ്, സുരേഷ് മൂലക്കണ്ടം, മനോജ് മൂലക്കണ്ടം തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.