ജില്ലയിലെ 500 ഓഫിസുകൾ ഇനി ഹരിത ഓഫിസുകൾ

കാസർകോട്​: വൃത്തിയുള്ള നാട് ലക്ഷ്യമാക്കി ഹരിത കേരളം മിഷ​ൻെറ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികളാണ് ജില്ലയിലുടനീളം നടക്കുന്നത്. ഓരോ പഞ്ചായത്തിലും രൂപവത്​കരിച്ച ഹരിതകർമസേനകളുടെ നേതൃത്വത്തിൽ ഖരമാലിന്യശേഖരണം ചിട്ടയായി നടക്കുന്നു. സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളും അർധസർക്കാർ സ്ഥാപനങ്ങളും കർശനമായ ഗ്രീൻ പ്രോട്ടോകോൾ പരിശോധനക്കു​ വിധേയമാക്കി കൂടുതൽ ഗ്രേഡ് ലഭിച്ചവയെ ഹരിത ഓഫിസുകളായി പ്രഖ്യാപിച്ചു. ജനുവരി 11 മുതൽ ജില്ലയിലെ സർക്കാർ ഓഫിസുകളും വിദ്യാലയങ്ങളും ഹരിത ഓഡിറ്റിനു വിധേയമാക്കി. ഇതിൽ മൂന്നു ടീമുകൾ ജില്ല ഓഫിസുകളും ഓരോ ടീമുകൾ ബ്ലോക്ക്, നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും സന്ദർശനം നടത്തി. ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ, ആരോഗ്യപ്രവർത്തകർ, ആർ.പിമാർ, സന്നദ്ധ പ്രവർത്തകർ അടങ്ങിയതാണ് അഞ്ചംഗ ടീം. എ, ബി, സി ഗ്രേഡുകളിലായി ഓഫിസുകൾ ഹരിത ഓഫിസ് പ്രഖ്യാപനത്തിന് സജ്ജമായി കഴിഞ്ഞു. 800 ഓഫിസുകൾ സന്ദർശിച്ചതിൽ 500 ഓഫിസുകളാണ്​ ഹരിത ഓഫിസുകളായി മാറിയിട്ടുള്ളത്​. ജനുവരി 26ന് 11.30ന്​ കലക്​ടറേറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലതല അവാർഡിനു തെരഞ്ഞെടുത്ത 75 സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT