വെൽഫെയർ പാർട്ടി 45 വാർഡുകളിൽ മത്സരിക്കും

കാസർകോട്: തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ജില്ലയിൽ 45 വാർഡുകളിൽ മത്സരിക്കാൻ തീരുമാനിച്ചു. ജില്ല പഞ്ചായത്ത് ഡിവിഷനിൽ പിലിക്കോട്, ചിറ്റാരിക്കാൽ, ഉദുമ, ചെങ്കള എന്നിവിടങ്ങളിലും ബ്ലോക്ക് പഞ്ചായത്തിൽ 15 ഇടത്തും വെൽഫെയർ പാർട്ടി മത്സരരംഗത്തുണ്ടാവും. കഴിഞ്ഞ ദിവസം ചേർന്ന ഓൺലൈൻ ജില്ല വർക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലം തലങ്ങളിൽ പ്രവർത്തകർക്കായി നടത്തിയ ഓൺലൈൻ വർക്​ഷോപ്പിൽ 400 പേർ സംബന്ധിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട് ടീം വെൽഫെയർ നടത്തിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ജില്ല പ്രസിഡൻറ്​ മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറുമാരായ സി.എച്ച്. മുത്തലിബ്, കെ. രാമകൃഷ്ണൻ, ഹമീദ് കക്കണ്ടം, സിറാജുദ്ദീൻ മുജാഹിദ് തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി സ്വാഗതവും പി.കെ. അബ്​ദുല്ല നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT