പഴയ കലക്ടറേറ്റ് ഓഫിസ് കെട്ടിടം പൊളിച്ചുനീക്കി

കാസർകോട്: പുലിക്കുന്നിലെ . പുതിയ ആർ.ഡി.ഒ സമുച്ചയം നിർമിക്കുന്നതി​ൻെറ ഭാഗമായാണിത്​. ഏകദേശം 40 വർഷം മുമ്പ് പണിത കെട്ടിടമാണ് കഴിഞ്ഞ ദിവസം പൊളിച്ചത്​. നേര​േത്ത കലക്ടറേറ്റ് ഓഫിസായി പ്രവർത്തിച്ചിരുന്ന ഇരുനില കെട്ടിടം വിദ്യാനഗർ ജില്ല ആസ്ഥാന മന്ദിരത്തിലേക്ക് പ്രവർത്തനം മാറ്റിയതോടെ പിന്നീട് ഈ കെട്ടിടത്തിൽ എസ്.പി ഓഫിസാണ്​ പ്രവർത്തിച്ചത്​. പാറക്കെട്ടയിൽ എസ്.പി ഓഫിസും പണിതതോടെ അതും അങ്ങോട്ട്​ മാറ്റി. ഏതാനും വർഷം മുമ്പു വരെ പൊലീസ് കൺട്രോൾ ഓഫിസും ഇവിടെ പ്രവർത്തിച്ചിരുന്നു. കെട്ടിടം അപകടാവസ്ഥയിലായതോടെ കൺട്രോൾ റൂം ഓഫിസും മാറ്റി. ഇതോടെ, പഴയ കലക്​ടറേറ്റ്​ കെട്ടിടം രാത്രിയിൽ സാമൂഹിക ദ്രോഹികളുടെ കേന്ദ്രമായി. ആധുനിക രീതിയിലുള്ള ആർ.ഡി.ഒ കെട്ടിട സമുച്ചയമാണ്​ ഇവിടെ സ്ഥാപിക്കുന്നത്​. caption പുലിക്കുന്നിലെ കലക്​ടറേറ്റ്​ കെട്ടിട സമുച്ചയം പൊളിച്ചുനീക്കിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.