സൃഷ്​ടികൾ ക്ഷണിച്ചു

കാഞ്ഞങ്ങാട്​: പുല്ലൂരിലെ വി. കോമൻ മാസ്​റ്റർ സ്മാരക സംസ്കൃതി ചെറുകഥ പുരസ്കാരത്തിന് സൃഷ്​ടികൾ ക്ഷണിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രസിദ്ധീകരിക്കപ്പെട്ടതോ അപ്രകാശിതമോ ആയ മലയാളത്തിലെഴുതിയ മൗലിക രചനകൾ പുരസ്കാരത്തിനായി അയക്കാം. പ്രകാശിതമായ കഥയാണെങ്കിൽ 2019 ജനുവരിക്ക് ശേഷം ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടതോ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചതോ ആയ കഥയായിരിക്കണം. 10000 രൂപയും പ്രശസ്തി ഫലകവുമാണ്​ അവാർഡ്​. 2021 ഏപ്രിലിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് നൽകും. അവാർഡിന് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നവർ ചെറുകഥയുടെ നാലു കോപ്പികൾ പ്രത്യേകം തയാറാക്കിയ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം 2021 മാർച്ച് 10നുമുമ്പ്​ ലഭ്യമാക്കണം. രചനകൾ അയക്കേണ്ട വിലാസം: സെക്രട്ടറി, സംസ്കൃതി പുല്ലൂർ, ഹരിപുരം പി.ഒ, ആനന്ദാശ്രമം വഴി, കാസർകോട്​ ജില്ല, 671 531. ഫോൺ: 9495617875, 9961107262, 9447469699. സംസ്കൃതി പ്രസിഡൻറ്​ പ്രമോദ് കണ്ണാങ്കോട്ട്, സെക്രട്ടറി പി.വി. സന്തോഷ് കുമാർ, ഭാരവാഹികളായ കെ. ശശിധരൻ, അനിൽ പുളിക്കാൽ, അവാർഡ് കമ്മിറ്റി കൺവീനർ എ.ടി. ശശി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT