യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച്

കാസർകോട്​: പി.എസ്.സിയെ നോക്കുകുത്തിയാക്കി പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനത്തിനെതിരെ യുവമോര്‍ച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.എസ്‌.സി ഓഫിസ് മാര്‍ച്ച് നടത്തി. ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ്​ അഡ്വ. സദാനന്ദ റൈ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ല പ്രസിഡൻറ്​ ധനഞ്ജയന്‍ മധൂര്‍ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡൻറുമാരായ അഞ്ജു ജോസ്​റ്റി, ശ്രീജിത്ത് പറക്കളായി, ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍. സുനില്‍, രാജേഷ് കൈന്താര്‍, മണ്ഡലം സെക്രട്ടറി ഉമ കടപ്പുറം, യുവമോര്‍ച്ച ജില്ല ട്രഷറര്‍ എന്‍. ജിതേഷ്, മണ്ഡലം പ്രസിഡൻറുമാരായ ചന്ദ്രകാന്ത് ഷെട്ടി, രക്ഷിത്ത് കെദ്ദിലായ, മഹേഷ് ഗോപാല്‍, രാഹുല്‍ പരപ്പ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT