കിടത്തി ചികിത്സ: ആരോഗ്യ മന്ത്രിക്ക്​ നി​േ​വദനം നൽകി

ബദിയടുക്ക: ബദിയടുക്ക സി.എച്ച്.സിയിൽ കിടത്തി ചികിത്സക്ക്​ വഴിയൊരുങ്ങുന്നു. സി.പി.എം നേതാക്കളും പഞ്ചായത്ത് ജനപ്രതിനിധിയും ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്ക് ഇതുസംബന്ധിച്ച്​ കാസർകോട് ​െഗസ്​റ്റ്​ ഹൗസിൽവെച്ച്​ നിവേദനം നൽകി. കെട്ടിട സൗകര്യവും ഉപകരണങ്ങളും ആവശ്യത്തിന് ഡോക്​ടർമാർ ഉൾപ്പെടെ ഉണ്ടായിട്ടും കിടത്തി ചികിത്സ ഇല്ലാത്തത് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സി.പി.എം ബദിയടുക്ക ലോക്കൽ സെക്രട്ടറി കൃഷ്ണ ബദിയടുക്ക നൽകിയ കത്തിനൊപ്പം ബദിയടുക്ക പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്​ഥിരം സമിതി ചെയർപേഴ്സൻ റഷീദ ഹമീദ്​ കെടിഞ്ചി നൽകിയ നിവേദനത്തിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടായി. ഡി.എം.ഒ, ബദിയടുക്ക ആരോഗ്യ കേന്ദ്രത്തിലെ പി.ആർ.ഒ എന്നിവരോട് മന്ത്രി വിവരം തിരക്കി. 24 മണിക്കൂറും കിടത്തി ചികിത്സക്ക്​ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മ​ന്ത്രി നിർദേശം നൽകി. നിവേദക സംഘത്തിൽ പാർട്ടി പ്രവർത്തകരായ സുബൈർ ബാപ്പാലിപ്പൊനം, പി.എം.എസ്. ഹാരിസ്, ഹമീദ് കെടിഞ്ചി, റഫീഖ് മൂക്കംപാറ എന്നിവർ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.