ആരവവും ആൾക്കൂട്ടവുമില്ലാതെ കലംകനിപ്പ് മഹാനിവേദ്യ സമർപ്പണം

ഉദുമ: കോവിഡ് നിബന്ധനകൾ കാരണം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ കലംകനിപ്പ് മഹാനിവേദ്യ സമർപ്പണം ചടങ്ങിൽ ഒതുങ്ങി. രാവിലെ പത്തുമണിയോടെ ഭണ്ഡാര വീട്ടിൽ നിന്ന് പണ്ടാരക്കലം ക്ഷേത്രത്തിൽ സമർപ്പിച്ചശേഷം കഴക പരിധിയിലെ വിവിധ പ്രദേശങ്ങളിലെ തീയ സമുദായക്കാരുടെ വീടുകളിൽ നിന്ന് വ്രതശുദ്ധിയോടെ സ്ത്രീകൾ കലങ്ങളുമായി ക്ഷേത്രത്തിലെത്തി. പുത്തൻ മൺകലത്തിൽ കുത്തിയ പച്ചരി, ശർക്കര, തേങ്ങ, അരിപ്പൊടി, വെറ്റിലടക്ക എന്നിവ നിറച്ച് വാഴയില കൊണ്ട് മൂടിക്കെട്ടി കൈയിൽ കുരുത്തോലയുമായി ക്ഷേത്ര പ്രദക്ഷിണം പൂർത്തിയാക്കി കലങ്ങൾ സമർപ്പിച്ചശേഷം മാങ്ങ അച്ചാറ് ചേർത്ത ഉണക്കലരിക്കഞ്ഞിയും കഴിച്ചാണ് ക്ഷേത്രത്തിലെത്തിയവർ മടങ്ങിയത്. കലങ്ങളിലെ വിഭവങ്ങൾ വേർതിരിച്ചശേഷം കലച്ചോറും ചുട്ടെടുത്ത അടയും തയാറാക്കും. ശനിയാഴ്ച രാവിലെ കലശാട്ടും കല്ലൊപ്പിക്കലും നടന്ന ശേഷം മൂത്ത ഭഗവതിയുടെ പള്ളിയറയിൽനിന്ന് പണ്ടാരക്കലം ആദ്യം തിരിച്ചുനൽകിയ ശേഷം മറ്റുള്ളവരും കലങ്ങൾ ഏറ്റുവാങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT