വർക്കിങ് ഗ്രൂപ് യോഗം

ചെറുവത്തൂർ: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2021 -2022 വർഷത്തെ പദ്ധതി പടുവളം എസ്.ജി.എസ് ഹാളിൽ ചേർന്നു. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ മാധവൻ മണിയറ അധ്യക്ഷത വഹിച്ചു. കെ. പ്രഭാകരൻ പദ്ധതി വിശദീകരിച്ചു. മുൻ ബ്ലോക്ക് പ്രസിഡൻറ്​ ടി.വി. ഗോവിന്ദൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ്​ പി.കെ. ലക്ഷ്മി, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി.വി. പ്രമീള, കയ്യൂർ- ചീമേനി പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. വത്സലൻ, പിലിക്കോട് പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. പ്രസന്ന, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സത്താർ വടുക്കമ്പാട്, പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ പി.വി. മുഹമ്മദ്​ അസ്​ലം, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.വി. സജീവൻ, ബ്ലോക്ക് വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എം. സുമേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT