മികവി​‍െൻറ കേന്ദ്രങ്ങളായി വിദ്യാലയങ്ങള്‍

മികവി​‍ൻെറ കേന്ദ്രങ്ങളായി വിദ്യാലയങ്ങള്‍ കാസർകോട്​: ജില്ലയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും അഞ്ചുകോടിയുടെ വിദ്യാലയങ്ങള്‍ പൂര്‍ത്തിയായി. ഇവയില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ജി.വി.എച്ച്.എസ്.എസ് മൊഗ്രാല്‍, കാസര്‍കോട് മണ്ഡലത്തില്‍ ജി.എം.വി.എച്ച്.എസ്.എസ് കാസര്‍കോട് തളങ്കര, ഉദുമ മണ്ഡലത്തില്‍ ജി.എച്ച്.എസ്.എസ് പെരിയ, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ജി.എച്ച്.എസ്.എസ് പിലിക്കോട് എന്നീ വിദ്യാലയങ്ങള്‍ ഫെബ്രുവരി ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ അനുവദിച്ച അഞ്ചുകോടിയുടെ പദ്ധതി കക്കാട് ഹയര്‍സെക്കൻഡറി സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം ഉദ്്ഘാടനം ചെയ്തിരുന്നു. ഓരോ നിയമസഭ മണ്ഡലത്തില്‍ എം.എല്‍.എ നിർദേശിക്കുന്ന ഒരു വിദ്യാലയമാണ് അഞ്ച് കോടി ചെലവഴിച്ച് മികവി​‍ൻെറ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​‍ൻെറ ഭാഗമായി 1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ക്കാണ് സര്‍ക്കാര്‍ കിഫ്ബിയില്‍നിന്നും മൂന്നുകോടി രൂപ വീതം അനുവദിച്ചത്. ജില്ലയില്‍ വിവിധ മണ്ഡലങ്ങളില്‍നിന്നായി 25 സ്‌കൂളുകള്‍ക്കാണ് മൂന്നുകോടി അനുവദിച്ചത്. ഇതില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍നിന്നുള്ള ജി.വി.എച്ച്.എസ്.എസ് വെള്ളിക്കോത്ത്, ജി.എച്ച്.എസ്.എസ് ചായ്യോത്ത്, ജി.എച്ച്.എസ് എസ് ബളാംതോട് എന്നിവയുടെ ഉദ്ഘാടനവും ഫെബ്രുവരി ആറിന് മുഖ്യമന്ത്രി നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പി​‍ൻെറ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിർമിച്ച രണ്ട് കെട്ടിടങ്ങളും ജില്ല പഞ്ചായത്ത് നിർമിച്ച ഒരുകെട്ടിടവും ചെമ്മനാട് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​‍ൻെറ ഭാഗമായി ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ഹൈടെക്കായി മാറി. ലാപ്‌ടോപ്, എല്‍.സി.ഡി പ്രോജക്ടര്‍, സ്പീക്കര്‍ തുടങ്ങിയ ഉപകരണങ്ങളുടെ വിന്യാസം 2100 ക്ലാസ്മുറികളില്‍ പൂര്‍ത്തിയാക്കിയിരുന്നു. ജില്ലയിലെ സ്‌കൂളുകളുടെയെല്ലാം അടിസ്ഥാന സൗകര്യം വിപുലമായി വർധിപ്പിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും സര്‍ക്കാറും അധ്യാപകരും രക്ഷിതാക്കളും പൂര്‍വ വിദ്യാർഥികളും നാട്ടുകാരും വിദ്യാലയ വികസന സമിതികളും ഒത്തുപിടിച്ചപ്പോള്‍ നിർമാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു. ബഹുനിലകളിലായാണ് പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നിർമിച്ചിരിക്കുന്നത്. ആവശ്യത്തിന് ക്ലാസ് റൂമുകള്‍, ലാബ്, സ്​റ്റാഫ് റൂം, ഓഫിസ് റൂം, ​െഗസ്​റ്റ്​ റൂം, ഭിന്നശേഷി കുട്ടികള്‍ക്കുള്ള റൂം, കമ്പ്യൂട്ടര്‍ ലാബ്, മീറ്റിങ്​ ഹാള്‍, സ്​റ്റോര്‍ റൂം, ലൈബ്രറി, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുള്ള ശുചിമുറികള്‍ തുടങ്ങിയവ ഓരോ സ്‌കൂളിനും ആവശ്യകതക്കനുസരിച്ചാണ് തയാറാക്കിയിരിക്കുന്നത്. കോവിഡ് കാലത്തിനുശേഷം സ്‌കൂളിലെക്കെത്തുന്ന വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് ഹൈടെക് ക്ലാസ് മുറികളടക്കമുള്ള മികച്ച പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യവും അവസരങ്ങളുമാണ്. കിഫ്ബിക്ക് പുറമെ പ്ലാന്‍ ഫണ്ട്, എം.എല്‍.എ ഫണ്ട്, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട്, നാട്ടുകാരില്‍ നിന്നുള്ള ധനസഹായം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള ധനസമാഹരണത്തിലൂടെ ജില്ലയിലെ എല്‍.പി, യു.പി സ്‌കൂളുകളിലടക്കം മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. photo ഉദ്ഘാടനത്തിനൊരുങ്ങിയ ജി.വി.എച്ച്.എസ്.എസ് വെള്ളിക്കോത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT