കാന്‍സര്‍ ദിനാചരണവും ബോധവത്​കരണ സെമിനാറും

കാസർകോട്​: ആരോഗ്യ കുടുംബക്ഷേമ വകുപ്പി​‍ൻെറയും ജില്ല മെഡിക്കല്‍ ഓഫിസി​‍ൻെറയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക കാന്‍സര്‍ ദിനാചരണത്തി​‍ൻെറ ജില്ല തല ഉദ്ഘാടനവും ബോധവത്​കരണ സെമിനാറും എം. രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിച്ചു. കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. വത്സലന്‍ അധ്യക്ഷത വഹിച്ചു. ജൂനിയര്‍ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. നിർമല്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെംബര്‍ പി. ശശിധരന്‍, മെംബര്‍മാരായ പി. ലീല, എം. പ്രശാന്ത്, ജില്ല മാസ് മീഡിയ ഓഫിസര്‍ അബ്​ദുൽ ലത്തീഫ് മഠത്തില്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ എസ്. സയന എന്നിവര്‍ സംസാരിച്ചു. ബോധവത്കരണ ക്ലാസുകള്‍ക്ക് ജില്ല ആശുപത്രി കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. രാജു മാത്യു സിറിയക്, പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡയറ്റീഷ്യന്‍ മൃദുല അരവിന്ദ് എന്നിവര്‍ നേതൃത്വം നല്‍കി. കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ പി.വി. അരുണ്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. രാജീവന്‍ നന്ദിയും പറഞ്ഞു. cancer day ലോക കാന്‍സര്‍ ദിനാചരണത്തി​‍ൻെറ ജില്ലതല ഉദ്ഘാടനവും ബോധവത്​കരണ സെമിനാറും എം.രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു എട്ട് വിദ്യാലയങ്ങൾക്കൂടി അന്താരാഷ്​ട്ര നിലവാരത്തിലേക്ക് മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും കാസർകോട്​: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്​ഞത്തിലൂടെ ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍കൂടി അന്താരാഷ്​ട്ര നിലവാരത്തിലേക്ക്. ജില്ലയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഏഴ് സ്‌കൂളുകളിലെ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഒരു സ്‌കൂള്‍ കെട്ടിടവുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി ആറിന് നാടിന് സമര്‍പ്പിക്കുന്നത്. സംസ്ഥാനത്താകെ 111 വിദ്യാലയങ്ങളിലെ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. പൊതു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലയിലെ എം.എല്‍.എമാരായ എം. രാജഗോപാല്‍, കെ. കുഞ്ഞിരാമന്‍, എന്‍.എ. നെല്ലിക്കുന്ന്, ജില്ലപഞ്ചായത്ത് പ്രസിഡൻറ്​ ബേബി ബാലകൃഷ്ണന്‍, കലക്ടര്‍ ഡോ.ഡി. സജിത് ബാബു, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധ വിദ്യാലയങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ സംബന്ധിക്കും. ഓണ്‍ലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങിനുശേഷം ഓരോ വിദ്യാലയത്തിലും പ്രത്യകം ചടങ്ങുകള്‍ സംഘടിപ്പിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന ചടങ്ങുകളില്‍ എം.എല്‍.എമാര്‍ തങ്ങളുടെ മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ ശിലാഫലകം അനാച്ഛാദനം ചെയ്യും. അഞ്ചുകോടി രൂപ ചെലവഴിച്ച് നാല് വിദ്യാലയങ്ങളും മൂന്നുകോടി രൂപ ചെലവഴിച്ച്​ മൂന്ന് വിദ്യാലയങ്ങളുമാണ് മികവി​‍ൻെറ കേന്ദ്രങ്ങളായി ഉയരുന്നത്. ഇതില്‍ കിഫ്​ബി ഫണ്ട് ഉപയോഗിച്ചുള്ള ഏഴ് സ്‌കൂളുകളുടെ നിർമാണ ചുമതല കൈറ്റി​‍ൻെറ ഇന്‍ഫ്രാസ്‌ട്രക്ചര്‍ വിഭാഗത്തിനായിരുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമാണ കരാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT