ടെന്നിസ്ബാൾ ക്രിക്കറ്റ് താരലേലം

പടന്ന: കേരള ടെന്നിസ്ബാൾ ക്രിക്കറ്റ് അസോസിയേഷ​ൻെറ (കെ.ടി.സി.എ) ആഭിമുഖ്യത്തിൽ നടത്തുന്ന നെക്സ്​റ്റൽ ഗ്രൂപ് കേരള പ്രീമിയർ ലീഗി​ൻെറ താരലേലം എറണാകുളത്ത്​ നടന്നു. ചലച്ചിത്രതാരം ദിനേശ് പ്രഭാകർ ഉദ്ഘാടനം ചെയ്തു. നെക്​സ്​റ്റൽ ഗ്രൂപ് എം.ഡി പി. അൻസാരി, അസോസിയേഷൻ പ്രസിഡൻറ്​ കെ.എം. വിപിൻ, സെക്രട്ടറി പി. മുജീബ്, മുൻ രഞ്ജി താരം നിസാർ, ഷാജു, ഷിജാസ് എന്നിവർ സംബന്ധിച്ചു. കേരള പ്രീമിയർ ലീഗ് മത്സരങ്ങൾ ഫെബ്രുവരി 25, 26, 27, 28 തീയതികളിൽ തൃശൂർ ആത്രേയ സ്​റ്റേഡിയത്തിൽ നടക്കും. ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമൻെറിൽ കേരളത്തിലെ 12 ടീമുകൾ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT