മുഖ്യമന്ത്രി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു -ഡോ. എം.കെ. മുനീര്‍

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നതായി പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് കാഞ്ഞങ്ങാട്ട്​ നല്‍കിയ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇത്രമാത്രം മതമേലധ്യക്ഷന്മാരെ ആക്ഷേപിച്ച പാര്‍ട്ടി സി.പി.എം മാത്രമാണ്. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരെ നികൃഷ്​ട ജീവിയെന്ന് വിളിച്ചത് പിണറായി വിജയനാണ്​. രൂപതകളെ 'രൂപ താ' എന്നുവിളിച്ച് അധിക്ഷേപിച്ചത് എം.എ. ബേബിയാണ്​. പ്രവാചക​‍ൻെറ മുടി ബോഡി വേസ്‌റ്റെന്ന് വിളിച്ചത് പിണറായിയല്ലേയെന്നും മുനീര്‍ ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടന്നത് ബി.ജെ.പി -സി.പി.എം കൂട്ടുകെട്ടാണ്​. കാഞ്ഞങ്ങാട് നഗരസഭയിലടക്കം സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടാണുണ്ടായത്. കോണ്‍ഗ്രസിന് ഒരിക്കലും വര്‍ഗീയ കക്ഷികളുമായി ചേരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. കെ.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ എം.എം. ഹസന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ വി.ഡി. സതീശന്‍, എന്‍.എ. നെല്ലിക്കുന്ന്, അനൂപ് ജേക്കബ്, ഷിബു ബേബി ജോണ്‍, ജോണി നെല്ലൂര്‍, പാറക്കല്‍ അബ്​ദുല്ല, നീലകണ്ഠന്‍, അഡ്വ. സി.കെ. ശ്രീധരന്‍, ഡോ. ഖാദര്‍ മാങ്ങാട്, അജയ് തറയില്‍, ലതിക സുഭാഷ്, കെ.പി. കുഞ്ഞിക്കണ്ണന്‍, സി.ടി. അഹമ്മദലി, അബ്​ദുറഹ്മാന്‍ രണ്ടത്താണി, ടി.ഇ. അബ്​ദുല്ല, ഹക്കീം കുന്നില്‍, എം. അസിനാര്‍, എ. ഗോവിന്ദന്‍ നായര്‍, എസ്.കെ. ഹംസ, കെ. മുഹമ്മദ് കുഞ്ഞി, മൂസ ബി. ചെര്‍ക്കള, എം.പി. ജാഫര്‍, വണ്‍ ഫോര്‍ അബ്​ദുറഹ്മാന്‍, കെ.ഇ.എ. ബക്കര്‍, അഡ്വ. എന്‍.എ. ഖാലിദ്, സി.കെ. റഹ്മത്തുല്ല, പി.വി. സുരേഷ് എന്നിവര്‍ സംസാരിച്ചു. യു.ഡി.എഫ് പ്രകടന പത്രികയിലേക്ക് കാഞ്ഞങ്ങാട് മണ്ഡലം യു.ഡി.എഫ് കമ്മിറ്റി തയാറാക്കിയ നിർദേശങ്ങള്‍ കണ്‍വീനര്‍ എം.പി. ജാഫര്‍, ചെയര്‍മാന്‍ അബ്രാഹം തോണക്കല്‍ എന്നിവര്‍ രമേശ് ചെന്നിത്തലക്ക്​ കൈമാറി. സി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ksg aiswrya yathra khd പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക്​ കാഞ്ഞങ്ങാട്ട് നല്‍കിയ സ്വീകരണം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT