'മോദിയും പിണറായിയും വംശീയ വിദ്വേഷത്തിലൂടെ അധികാരം നിലനിർത്താൻ ശ്രമിക്കുന്നു'

കുമ്പള: 'മോദിയും പിണറായിയും വംശീയ വിദ്വേഷത്തിലൂടെ അധികാരം നിലനിർത്താൻ ശ്രമിക്കുകയാണെന്ന് വെൽ​െഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് പറഞ്ഞു. വംശീയതക്കെതിരെ സാമൂഹിക നീതിയുടെ രാഷ്​ട്രീയം എന്ന സന്ദേശവുമായി വെൽ​െഫയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡൻറ്​ ബെ്​ദുല്ലത്തീഫ് കുമ്പളയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കുഞ്ചത്തൂരിൽ ജില്ല പ്രസിഡൻറ്​ മുഹമ്മദ്‌ വടക്കേക്കര ഉദ്ഘാടനം ചെയ്ത യാത്ര കുമ്പളയിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത്‌ പ്രസിഡൻറ്​ ഇസ്മായിൽ മൂസ അധ്യക്ഷത വഹിച്ചു. ദക്ഷിണ കന്നഡ പി.ആർ സെക്രട്ടറി അബ്​ദുൽ ഖാദിർ കുക്കാജെ, ജില്ല ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ, ജില്ല ട്രഷറർ അമ്പുഞ്ഞി തലക്ലായി, ജില്ല വൈസ് പ്രസിഡൻറ്​ സി.എച്ച്. ബാലകൃഷ്ണൻ, ജില്ല സെക്രട്ടറി സാഹിദ ഇല്യാസ്, ജില്ല കമ്മിറ്റി അംഗം രാമകൃഷ്ണൻ കുമ്പള, മണ്ഡലം സെക്രട്ടറി ഹമീദ് അംബാർ, ഫ്ര​േറ്റണിറ്റി കൺവീനർ തബ്‌ഷീർ കമ്പാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT