യാത്രയയപ്പ്​ നൽകി

കാഞ്ഞങ്ങാട്​: 39 വർഷത്തെ സേവനത്തിനുശേഷം കാട്ടുകുളങ്ങര അംഗൻവാടിയിൽനിന്ന്​ പിരിഞ്ഞുപോകുന്ന ശ്യാമളക്ക് റിപ്പബ്ലിക് ദിനത്തിൽ വെൽ​െഫയർ കമ്മിറ്റി ആദരവും യാത്രയയപ്പും നൽകി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. വാർഡ്​ അംഗം സിന്ധു ബാബു അധ്യക്ഷത വഹിച്ചു. വെൽ​െഫയർ കമ്മിറ്റി സെക്രട്ടറി ഉമേശൻ കാട്ടുകുളങ്ങര, സി.ശ്രീധരൻ, പി.വി.ബാലകൃഷ്ണൻ മാസ്​റ്റർ, പ്രമോദ് കാട്ടുകുളങ്ങര, കെ.വി.ദിനേശൻ, സാവിത്രി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.