വനിത കൂട്ടായ്​മ സ്വീകരണവും യാത്രയയപ്പും

കാഞ്ഞങ്ങാട്: കുശാൽ നഗർ 39ാം വാർഡ് വനിത കൂട്ടായ്മ വാർഡ്​ ജനപ്രതിനിധി ടി. ആയിഷക്ക്​ സ്വീകരണവും അഞ്ച് വർഷക്കാലം കൃത്യമായ പ്രവർത്തനങ്ങളിലൂടെ വാർഡിനെ വികസനത്തിലേക്ക് നയിച്ച മുൻ കൗൺസിലർ സന്തോഷ് കുശാൽനഗർ, 14 വർഷക്കാലം ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്കും നാട്ടുകാർക്കും പ്രിയപ്പെട്ടതായി മാറിയ അംഗൻവാടി വർക്കർ കെ. വത്സല എന്നിവർക്ക് വാർഡിലെ കുടുംബശ്രീ അംഗങ്ങൾ, ആശ പ്രവർത്തകർ, അംഗൻവാടി അംഗങ്ങൾ എന്നിവർ യാത്രയയപ്പും നൽകി. കൗൺസിലർ ടി. ആയിഷ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ്​. പ്രസിഡൻറ്​ എം. മീനാക്ഷി അധ്യക്ഷത വഹിച്ചു. അംഗൻവാടി വർക്കർ പി. സുഗന്ധി, ആശ വർക്കർ കെ. ശശികല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.