ഹൈമാസ്​റ്റ്​ ലൈറ്റ്​ പ്രവർത്തനരഹിതം: മഡിയൻ ജങ്​ഷൻ ഇരുട്ടിൽ

കാഞ്ഞങ്ങാട്: മഡിയനിൽ സ്ഥാപിച്ച ഹൈമാസ്​റ്റ്​ വിളക്ക്​ പ്രവർത്തനം നിലച്ച് ആഴ്ചകളായിട്ടും അധികൃതർ​ക്ക്​ കണ്ട മട്ടില്ല. നാടാകെ ഇരുട്ടിലായതോടെ പ്രതിഷേധവുമായി മാണിക്കോത്ത് ശാഖ മുസ്​ലിം ലീഗി​‍ൻെറയും യൂത്ത് ലീഗി​‍ൻെറയും പ്രവർത്തകർ രംഗത്തെത്തി. കൊട്ടിഘോഷിച്ച് സ്ഥാപിച്ച ഹൈമാസ്​റ്റ്​ ലൈറ്റ്​ ചുരുങ്ങിയ കാലംകൊണ്ട് തന്നെ പ്രവർത്തനരഹിതമായതിനാൽ പ്രദേശത്തെ കച്ചവടസ്ഥാപന ഉടമകളും നാട്ടുകാരും അമർഷത്തിലാണ്. പ്രവർത്തനരഹിതമായ ഹൈമാസ്​റ്റ്​ ​ൈലറ്റ്​ ഉടൻ മാറ്റിസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്ന്​ യൂത്ത്​ ലീഗ്​ ഭാരവാഹികൾ മുന്നറിയിപ്പ്​ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.