ഭാരതീയ നാഷനൽ ജനതാദൾ മഹിള വിഭാഗം

കാസർകോട്: ഭാരതീയ നാഷനൽ ജനതാദൾ മഹിള വിഭാഗം ജില്ല രൂപവത്​കരണ കമ്മിറ്റി യോഗം മഹിള ജനതാദൾ സംസ്ഥാന പ്രസിഡൻറ്​ ലത മേനോൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ നാഷനൽ ജനതാദൾ ജില്ല പ്രസിഡൻറ്​ പി. കരുണാകര ബദിയഡുക്ക അധ്യക്ഷത വഹിച്ചു. എം.എച്ച്. ജനാർദനൻ, രാഘവൻ കോന്നാല, രാംദാസ് ഷാൻ ബോഗ് തുടങ്ങിയവർ സംസാരിച്ചു. കൃഷ്ണപ്രിയ കോട്ടക്കണ്ണിക്ക് അംഗത്വം നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ യാത്ര വിജയിപ്പിക്കാൻ തീരുമാനിച്ചു. കൺവീനറായി കൃഷ്ണപ്രിയ കോട്ടക്കണ്ണിയേയും ജോ. കൺവീനറായി ഷീബ മൊഗ്രാൽ പുത്തൂരിനെയും തിരഞ്ഞെടുത്തു. ഭാരതീയ നാഷനൽ ജനതാദൾ ജില്ല സെക്രട്ടറി ഭാസ്കരൻ കോട്ടൂർ സ്വാഗതവും പി. വിദ്യാലക്ഷമി നന്ദിയും പറഞ്ഞു. mahila janatha dal ഭാരതീയ നാഷനൽ ജനതാദൾ മഹിള വിഭാഗം ജില്ല രൂപവത്​കരണ കമ്മിറ്റി യോഗം മഹിള ജനതാദൾ സംസ്ഥാന പ്രസിഡൻറ്​ ലത മേനോൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT