ബദിയടുക്കയിൽ മദ്യവും കഞ്ചാവും; തടയാൻ ആരുണ്ട്?

മൂക്കിനുതാഴെ എക്സൈസ് ഓഫിസ് നോക്കുകുത്തി ബദിയടുക്ക: ടൗൺ കേന്ദ്രീകരിച്ചും പരിസര പ്രദേശത്തും മദ്യം - കഞ്ചാവ് മാഫിയ സജീവം. ഇത്തരക്കാരെ പിടികൂടാൻ ആരുമില്ലാത്ത സ്​ഥിതിയാണ്. പെർള റോഡിൽ പെ​േട്രാൾ പമ്പിന് സമീപത്തും ബസ് ​സ്​റ്റാൻഡിനടുത്തും സ്കൂളി​​ൻെറ പിറകുവശവും ബോൾക്കട്ട ഭാഗത്തുമാണ് വ്യാപകമായി മദ്യവും കഞ്ചാവും വിൽപന നടത്തുന്നത്. ഇത്തരക്കാരെ പിടികൂടാൻ, ബന്ധപ്പെട്ട എക്സൈസ് അധികൃതർക്കോ പൊലീസിനോ കഴിയുന്നില്ല. നേരത്തെ മുള്ളേരിയ ടൗണിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന എക്സൈസ് ബദിയടുക്ക റേഞ്ച് ഓഫിസ് ഈയടുത്താണ് ബദിയടുക്ക ബോൾക്കട്ടയിൽ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയത്. ഇത് ഇവിടത്തെ ജനം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. പക്ഷേ മദ്യം, കഞ്ചാവ്​ മാഫിയക്കെതിരെ ഒരു നടപടിയും എക്സൈസ് ഉദ്യോഗസ്​ഥർ സ്വീകരിക്കുന്നില്ലെന്നാണ്​ നാട്ടുകാരുടെ ആരോപണം. മദ്യത്തിനും കഞ്ചാവ് ലഹരിക്കും​ അടിമകളാകുന്നത് കൂലിത്തൊഴിലാളികളും യുവാക്കളുമാണ്. ഇതുമൂലം ഇവരുടെ കുടുംബം പട്ടിണിയിലാവുകയാണ്​. ഉപ്പള, നെല്ലിക്കട്ട ഭാഗത്തുനിന്നാണ് കഞ്ചാവ് എത്തുന്ന​െതന്ന് പറയുന്നു. കർണാടകയിൽനിന്ന്​ ബൈക്കിലും ബസിലും മദ്യം എത്തിക്കാൻ പ്ര​​ത്യേക സംഘം പ്രവർത്തിക്കുന്നു. നീർച്ചാൽ, കന്യപ്പാടി ഉൾപ്പെടെ പ്രദേശങ്ങളിലും ലഹരി വസ്​തുക്കൾ വ്യാപിക്കുന്നുണ്ട്​. ഇവിടെയും ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നി​െല്ലന്ന് ആരോപണമുണ്ട്​. അതേസമയം, പരിശോധനകൾ നടത്താറുണ്ടെന്നും എല്ലാ കേന്ദ്രവും നിരീക്ഷിച്ചുവരുന്നതായും ബദിയടുക്ക എക്സൈസ് അധികൃതർ 'മാധ്യമ'ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.