ബാലകൃഷ്ണ​െൻറ തിരോധാനം: അന്വേഷണം ഊർജിതപ്പെടുത്തണമെന്ന് പെൻഷനേഴ്സ് അസോസിയേഷൻ

ബാലകൃഷ്ണ​ൻെറ തിരോധാനം: അന്വേഷണം ഊർജിതപ്പെടുത്തണമെന്ന് പെൻഷനേഴ്സ് അസോസിയേഷൻ ഉദുമ: ഹോസ്ദുർഗ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനായ ബാലകൃഷ്ണ​‍ൻെറ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം ഊർജിതപ്പെടുത്തണമെന്ന് കേരള പ്രൈമറി കോഓപറേറ്റിവ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ഓണത്തിന് തൊട്ടുമുമ്പാണ് ബാലകൃഷ്ണനെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുന്നത്. പ്രസിഡൻറ്​ കൊപ്പൽ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ പി. ഭാസ്കരൻ നായർ ഉദ്ഘാടനം ചെയ്തു. കെ.എം. തമ്പാൻ നായർ, വൈ.എം.സി. ചന്ദ്രശേഖരൻ, ബാബു സിറിയക്, കെ.കെ. തമ്പാൻ നായർ, ശ്രീധരൻ പള്ളം, ദിനേശൻ മൂലക്കണ്ടം, ഗംഗാധരൻ നായർ, പി. ചന്ദ്രൻ, കെ.കെ. കൃഷ്ണൻ, രാജഗോപാലൻ നായർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 04:29 GMT