ഉദ്യോഗസ്ഥർ എത്തിയില്ല; ഭിന്നശേഷി ക്യാമ്പിലെത്തിയവർക്ക് ദുരിതം

വെള്ളരിക്കുണ്ട്: വെസ്​റ്റ്​ എളേരി പഞ്ചായത്തിലെ കുന്നുംകൈ എ.യു.പി സ്കൂളിൽ ഭിന്നശേഷിക്കാർക്ക്​ നടത്തിയ ക്യാമ്പിൽ ഉദ്യോഗസ്​ഥർ എത്താതിരുന്നതിനാൽ ഭിന്നശേഷിക്കാരും അവരെ കൊണ്ടുവന്നവരും പൊരിവെയിലിൽ കാത്തുനിന്ന്​ മടങ്ങി. ജില്ല ഭരണകൂടം, സാമൂഹിക നീതി വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, വനിത ശിശു വികസന വകുപ്പ്, കേരള സാമൂഹിക സുരക്ഷ മിഷൻ, കുടുംബശ്രീ മിഷൻ, ഐ.ടി മിഷൻ എന്നിവരുടെ നേതൃത്വത്തിലാണ്​ ക്യാമ്പ്​ നടത്തിയത്​. 70ഓളം ഭിന്നശേഷിക്കാരും അവരുടെ സഹായികളുമാണ് വകുപ്പധികാരികളുടെ കൃത്യനിഷ്ഠയില്ലായ്മകൊണ്ട് ദുരിതമനുഭവിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടിന്​ പേര് രജിസ്​റ്റർ ചെയ്യണമെന്ന വകുപ്പുദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്നാണ് പഞ്ചായത്തി​‍ൻെറ വിവിധ പ്രദേശങ്ങളിൽനിന്ന്​ പലരും രാവിലെ തന്നെ എത്തിയത്. എന്നാൽ, ഡോക്ടർമാരടക്കം എത്തിയത് 11 മണിക്ക്​. കോവിഡ് വ്യാപനം തടയാൻ 10 പേരെ വീതം പരിശോധിക്കാൻ സമയവും ക്രമീകരിച്ചിരുന്നു. എന്നാൽ, സമയത്ത് പരിശോധനയും മറ്റും നടത്താത്തതിനാൽ വലിയ ആൾക്കൂട്ടവുമായി. 11 മണിക്ക് പഞ്ചായത്ത് നൽകിയ ചായയും ബിസ്കറ്റും കൊണ്ടാണ് എല്ലാവരും ഒരു മണിവരെ പിടിച്ചുനിന്നത്. പരിശോധന ആരംഭിച്ചപ്പോൾ ഒരു മണിക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്ന് അറിയിച്ചെങ്കിലും ആകെ 11 പേർക്ക് മാത്രമാണ് സർട്ടിഫിക്കറ്റ് നൽകിയത്. ബാക്കിയുള്ളവർക്ക് പഞ്ചായത്ത് മുഖേന നൽകുമെന്നുപറഞ്ഞ് അധികൃതർ സ്ഥലം വിടുകയായിരുന്നുവെന്നാണ്​ ഭിന്നശേഷിക്കാരുടെ ബന്ധുക്കളുടെ പരാതി. ഡോക്ടർമാരായ സണ്ണി മാത്യു, കെ. നിത്യ, എം. ബാബു, ഡെയ്സി തോമസ്, ജമാൽ അഹമ്മദ്, പി. ആശ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. കലക്​ടറേറ്റിൽ നിന്ന് ലഭിച്ച നിർദേശമനുസരിച്ച് പഞ്ചായത്ത് ആവശ്യമായ ഒരുക്കം നടത്തിയിരുന്നുവെന്നും ജില്ല കോഓഡിനേറ്റർ അടക്കമുള്ളവർ സമയത്ത് എത്താതിരുന്നതാണ് ദുരിതത്തിന്​ കാരണമായതെന്നും പഞ്ചായത്ത് പ്രസിഡൻറ്​ പി.സി. ഇസ്മായിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT