പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് വൻ സ്വീകാര്യത -ഗോവിന്ദൻ പള്ളിക്കാപ്പിൽ

എ.കെ.എസ്.ടി.യു ജില്ല സമ്മേളനം സംഘാടക സമിതി രൂപവത്​കരിച്ചു കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് വൻ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും അതി​‍ൻെറ തെളിവാണ് നാലര വർഷക്കാലം കൊണ്ട് ആറ് ലക്ഷത്തിലധികം കുട്ടികൾ പൊതുവിദ്യാലയത്തിലേക്ക് എത്തിയതെന്നും സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ പറഞ്ഞു. ഫെബ്രുവരി 5, 6 തീയതികളിൽ കാഞ്ഞങ്ങാട് നടക്കുന്ന എ.കെ.എസ്.ടി.യു ജില്ല സമ്മേളനത്തോടനുബന്ധിച്ച സംഘാടക സമിതി രൂപവത്​കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.കെ.എസ്.ടി.യു ജില്ല പ്രസിഡൻറ് വിനയൻ കല്ലത്ത് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.വി കൃഷ്ണൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.കെ ബാബുരാജ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ദാമോദരൻ, എ.കെ.എസ്.ടി.യു സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം കെ. പത്മനാഭൻ, സംസ്ഥാന കമ്മിറ്റി അംഗം കെ. വിനോദ് കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി. രാജഗോപാലൻ, എം.ടി. രാജീവൻ, ജോയിൻറ്​ കൗൺസിൽ ജില്ല പ്രസിഡൻറ് കെ. പ്രീത, ടി.എ. അജയകുമാർ, എം. വിനോദ്കുമാർ, ഒ. രാജേഷ്, സജയൻ തുടങ്ങിയവർ സംബന്ധിച്ചു. ജില്ല സെക്രട്ടറി സുനിൽ കുമാർ കരിച്ചേരി സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാനായി സി.കെ ബാബുരാജിനേയും കൺവീനറായി രാജേഷ് ഓൾനടിയനേയും തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.