ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ സ്ഥാനമേറ്റു

കാസർകോട്: ജില്ല ക്രിക്കറ്റ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി ചേർന്നു. പ്രസിഡൻറ്​ എൻ.എ. അബ്​ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. 2017-18, 2018-19, 2019-20 വർഷത്തെ വരവ് ചെലവ് കണക്കും ഓഡിറ്റ് റിപ്പോർട്ടും 2019-20 വർഷത്തെ പ്രവർത്തന റിപ്പോർട്ടും യോഗം ഐകകണ്​ഠ്യേന അംഗീകരിച്ചു. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട കാസർകോട്​ ജില്ല ക്രിക്കറ്റ് അസോസിയേഷ​ൻെറ 2021-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ യോഗത്തിൽ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങിന്​ റിട്ടേണിങ്​ ഓഫിസർ അഡ്വ. റിൽജിൻ വി. ജോർജ്, കെ.സി.എ നിരീക്ഷകൻ അഡ്വ. രാകേഷ്, നിഖിലേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. സയ്യിദ് മുഷ്​താഖലി ട്രോഫി ട്വൻറി20 ക്രിക്കറ്റ് ടൂർണമൻെറിൽ മുംബൈക്കെതിരെ കേരളത്തിന​ുവേണ്ടി ആദ്യ സെഞ്ച്വറി നേടി ഉജ്ജ്വല പ്രകടനം കാഴ്ചവെക്കുകയും റെക്കോഡ് ബുക്കിൽ ഇടംനേടുകയും ചെയ്ത ജില്ലയുടെ അഭിമാന താരം മുഹമ്മദ്‌ അസ്ഹറുദ്ദീനെ യോഗം അഭിനന്ദിച്ചു. കെ.സി.എ ട്രഷറർ കെ.എം. അബ്​ദുൽ റഹ്‌മാൻ, അംഗം ടി.എം. ഇഖ്ബാൽ, ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ടി.എച്ച്. മുഹമ്മദ്‌ നൗഫൽ, ട്രഷറർ കെ.ടി. നിയാസ്, വൈസ് പ്രസിഡൻറുമാരായ സലാം ചെർക്കള, മുഹമ്മദ്‌ ജാനിഷ്, ഫൈസൽ കുണ്ടിൽ, വിനോദ് കുമാർ, ജോ. സെക്രട്ടറി അൻസാർ പള്ളം, അസി. സെക്രട്ടറി ടി.എസ്​. ഫൈസൽ, ജില്ല സ്പോർട്സ് കൗൺസിൽ പ്രതിനിധി മഹമൂദ് കുഞ്ഞിക്കാനം, എക്‌സിക്യൂട്ടിവ് അംഗങ്ങളായ കബീർ കമ്പാർ, അസീസ് പെരുമ്പള, സി.എം.എസ്. ഖലീലുല്ല, മുനീർ അടുക്കത്ത് ബയൽ, സി.എൽ. ശാഹിദ്, ജനറൽ ബോഡി അംഗങ്ങളായ ശഫീഖ്‌ ചാലക്കുന്ന്, സലീം ആലപ്പാടി, ഉമറുൽ ഫാറൂഖ്, സഹീർ ആസിഫ്, യൂസുഫ് തുരുത്തി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.