ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

കാഞ്ഞങ്ങാട്: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ഹോസ്ദുർഗ് താലൂക്ക് ബീഡി ലേബർ യൂനിയൻ അംഗങ്ങൾക്ക് സ്വീകരണം നൽകി. സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി വി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡൻറ്​ പി. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട പി. ലക്ഷ്മി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട വി. ഗീത, മടിക്കൈ ഗ്രാമപഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട വി. രാധ എന്നിവർക്കാണ് സ്വീകരണം നൽകിയത്. എ.കെ. നാരായണൻ മുഖ്യാതിഥിയായി. പി. നാരായണൻ, ടി. കുട്ടൻ, പി. കാര്യബു എന്നിവർ സംസാരിച്ചു. ഹോസ്ദുർഗ് താലൂക്ക് യൂനിയൻ സെക്രട്ടറി ഡി.വി. അമ്പാടി സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT