എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്ര ഉപ്പളയില്‍ സമാപിച്ചു

ഉപ്പള: 'അസ്തിത്വം അവകാശം യുവനിര വീണ്ടെടുക്കുന്നു' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗളൂരു വരെ നടക്കുന്ന മുന്നേറ്റ യാത്ര ജില്ലയിലെ അവസാന കേന്ദ്രമായ ഉപ്പളയില്‍ സമാപിച്ചു. യു.എം. അബ്​ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. പറവൂര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. റസാഖ് മുസ്‌ലിയാര്‍ പ്രാർഥന നടത്തി. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തല്ലൂര്‍, അബുല്‍ അക്‌റം മുഹമ്മദ് ബാഖവി, അബ്​ദുല്‍ ഹമീദ് മദനി ഉപ്പളകുന്നില്‍, ജബ്ബാര്‍ ഉപ്പളകുന്നില്‍, സൈഫുല്ല തങ്ങള്‍, അബൂബക്കര്‍ സാലൂദ് നിസാമി, വി.പി. അബ്​ദുല്‍ ഖാദര്‍ ഹാജി, എ.കെ.എം. അഷ്‌റഫ്, അബ്​ദുറഹ്മാന്‍ ഹാജി കടമ്പാര്‍, അബ്​ദുറഹ്മാന്‍ ഹാജി ബണ്ടസാല, മജീദ് ദാരിമി പയ്യക്കി, എം.പി.കെ പള്ള​​േങ്കാട്, ഹാമിദ് തങ്ങള്‍ വാമഞ്ചൂര്‍, മുഹമ്മദ് ഹനീഫ്, ഇസ്മാഈല്‍ അസ്ഹരി, ബഷീര്‍ ദാരിമി, റാസിഖ് ഹുദവി പേരാല്‍, നാസര്‍ അസ്ഹരി, ഫാറൂഖ് മൗലവി എന്നിവര്‍ സംസാരിച്ചു. കബീര്‍ ഫൈസി പെരിങ്കടി സ്വാഗതം പറഞ്ഞു. ഡോക്യുമൻെററി പ്രദര്‍ശനവും ക്വിസും നടന്നു. അവകാശ പത്രിക സമര്‍പ്പണവും നടന്നു. um usthad എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗളൂരുവരെ നടക്കുന്ന മുന്നേറ്റ യാത്ര സമാപനം ഉപ്പളയില്‍ യു.എം. അബ്​ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 04:29 GMT