വയോമിത്രം പരിപാടി പഞ്ചായത്തുകൾ വഴി നടപ്പാക്കണം

ചെറുവത്തൂർ: വയോമിത്രം പരിപാടി പഞ്ചായത്തുകൾ വഴി നടപ്പാക്കണമെന്നും വയോജന പെൻഷൻ 5000 രൂപയാക്കണമെന്നും സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. കൂത്തൂർ കണ്ണൻ അധ്യക്ഷത വഹിച്ചു. പി. നാരായണൻ, പി.വി. കൃഷ്ണൻ, യശോദ ടീച്ചർ, എൻ. കുഞ്ഞികൃഷ്ണൻ, കെ.കെ. ചന്ദ്രൻ, പുരുഷോത്തമൻ, ടി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. madhavan maniyara സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ല സമ്മേളനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ മാധവൻ മണിയറ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT