വ്യാപാര മേഖലയില്‍ സമാധാനവും സൗഹൃദവും നിലനിര്‍ത്തും

കാഞ്ഞങ്ങാട്‌: കോവിഡ്‌ പശ്ചാത്തലത്തിലെ പ്രതിസന്ധിയെ തുടര്‍ന്ന്‌ അനിശ്ചിതത്വത്തിലായ വ്യാപാര മേഖല ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ സമാധാനാന്തരീക്ഷവും സൗഹൃദവും നിലനിര്‍ത്താന്‍ വിവിധ സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. കക്ഷിരാഷ്‌ട്രീയത്തിനതീതമായി എല്ലാ സംഘടനകളുമായി വിഷയം ചര്‍ച്ച ചെയ്യാനും മുഴുവന്‍ ജനങ്ങളുടെയും പിന്തുണയോടെ വ്യാപര മേഖല മെച്ചപ്പെടുത്താനും യോഗം പരിപാടികൾ ആവിഷ്‌കരിച്ചു. നഗരസഭ ഉപാധ്യക്ഷന്‍ അബ്‌ദുല്ല ബില്‍ടെക്ക്‌ ഉദ്‌ഘാടനം ചെയ്‌തു. മര്‍ച്ചൻറ്​സ്​ അസോസിയേഷന്‍ പ്രസിഡൻറ്​ സി. യൂസഫ്‌ ഹാജി അധ്യക്ഷത വഹിച്ചു. നഗരസഭ മുന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ എം.പി. ജാഫര്‍, കെ.വി. ലക്ഷ്‌മണന്‍, ബി.ആര്‍. ഷേണായി, ടി. മുഹമ്മദ്‌ അസ്‌ലം, നിത്യാനന്ദ നായക്ക്‌, പി.വി. രാജേന്ദ്രകുമാര്‍, എം. വിനോദ്‌, സി.കെ. യൂസഫ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.