ടാസ്‌ക് കോളജ് കെട്ടിടത്തിന് മന്ത്രി തറക്കല്ലിടും

തൃക്കരിപ്പൂർ: കാരോളത്ത് പ്രവർത്തിച്ചിരുന്ന തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളജിന് (ടാസ്‌ക്) പിലിക്കോട് ഗ്രാമപഞ്ചായത്തിലെ പുത്തിലോട്ട് നിർമിക്കുന്ന കെട്ടിട സമുച്ചയത്തി​‍ൻെറ ശിലാസ്ഥാപനം ഏഴിന് വൈകീട്ട്​ നാലിന് മന്ത്രി കെ.ടി. ജലീൽ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനം ഓൺലൈനിലാണ് നിർവഹിക്കുക. 2013ൽ പ്രവർത്തനം തുടങ്ങിയ കോളജിന് സ്വന്തമായി ഭൂമിയു​െണ്ടങ്കിലും നിയമതടസ്സം മൂലം കെട്ടിടം നിർമിക്കാൻ സാധിച്ചിരുന്നില്ല. പുതിയ മാനേജ്മൻെറ് കോളജ് ഏറ്റടുത്തതോടെയാണ് പിലിക്കോട് പുത്തിലോട്ടേക്ക്‌ കാമ്പസ് മാറ്റുന്നത്. 400 മീറ്റർ ട്രാക്കോടുകൂടിയ കളിസ്ഥലവും ഇൻഡോർ സ്‌റ്റേഡിയം, അത്​ലറ്റിക് ട്രാക്ക്, ജമ്പിങ്​ പിറ്റുകൾ എന്നിവയും അനുബന്ധമായി ഒരുക്കും. വേനലിലെ ജലദൗർലഭ്യം പരിഹരിക്കുന്നതിന് മഴവെള്ള സംഭരണിയും നിർമിക്കും. അടുത്ത അധ്യയന വർഷം മുതൽ പഠനം പുതിയ കാമ്പസിലേക്ക് മാറുമെന്ന് മാനേജ്മൻെറ്​ ഭാരവാഹികൾ അറിയിച്ചു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിക്കും. സിൻഡിക്കേറ്റംഗം ഡോ. വി.പി.പി മുസ്തഫ, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. പ്രസന്നകുമാരി എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ കെ.വി. ഉണ്ണികൃഷ്ണൻ, വി.പി. അബ്​ദുൽ റഹിമാൻ, അക്കാദമിക് ഡയറക്ടർ കെ.ടി. അഷ്റഫ്, അഡ്മിനിസ്‌ട്രേറ്റർ എം. സുലൈമാൻ, ഫഹദ് അഹമ്മദ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT