ജനപ്രതിനിധികളെയും കലാകാരന്മാരെയും അനുമോദിച്ചു

കാഞ്ഞങ്ങാട്: മാനവികതയുടെ സന്ദേശമുയർത്തി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വേളയിൽ ഏരിയ കമ്മിറ്റി നിർമിച്ച മാനവികതക്ക്​ എ​‍ൻെറ വോട്ട് ഹ്രസ്വചിത്രത്തിലെ കലാകാരന്മാരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംഘം പ്രവർത്തകരായ ജനപ്രതിനിധികളെയും പുരോഗമന കലാസാഹിത്യസംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. സി.കെ. സബിത, ടി.വി. അശോകൻ (പുല്ലൂർ പെരിയ), കെ. മീന, എം. ബാലകൃഷ്ണൻ (അജാനൂർ), കെ.വി. സുശീല (കാഞ്ഞങ്ങാട് നഗരസഭ), കെ. സീത (കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്) എന്നീ ജനപ്രതിനിധികളെയും പി. രാധാകൃഷ്ണൻ, രാജേഷ് രാവണീശ്വരം, ബിനു എ.പെരളം, ഷിജു നൊസ്​റ്റാൾജിയ, കെ.എസ്. ശരണ്യ, മാളവിക എന്നീ കലാകാരന്മാരെയും കൂടാതെ കേരള ഫോക്​ലോർ അക്കാദമി അവാർഡുകൾ നേടിയ കെ. സന്തോഷ് (അലാമികളി), പി. രാധാകൃഷ്ണൻ (എരുതുകളി - ഡോക്യുമൻെററി) എന്നിവരെയുമാണ് അനുമോദിച്ചത്. കിഴക്കുംകര ശാന്തികലാമന്ദിരത്തിൽ നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ല കമ്മിറ്റി അംഗം എം.വി. രാഘവൻ അധ്യക്ഷത വഹിച്ചു. സംഘം ജില്ല എക്സിക്യൂട്ടിവ് അംഗം കെ.വി. സജീവൻ മാസ്​റ്റർ, ഏരിയ പ്രസിഡൻറ്​ ബിനു എ. പെരളം, എസ്. ഗോപാലകൃഷ്ണൻ, പി. രാധാകൃഷ്ണൻ, സി. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.എം. സുധാകരൻ സ്വാഗതവും വി. നാരായണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT