ബാറ്ററി മോഷ്​ടാക്കൾ പിടിയിൽ

നീലേശ്വരം: ബൈക്ക് വർക്​ഷോപ്പിൽനിന്ന് ബാറ്ററികൾ മോഷ്​ടിച്ച രണ്ടുപേരെ നീലേശ്വരം പൊലീസ് പിടികൂടി. ഓർച്ചയിലെ ഷിബിൻ (19), മന്ദംപുറത്തെ ജിതിൻ രാജ് (19) എന്നിവരെയാണ് എസ്.ഐ കെ.പി. സതീഷ് അറസ്​റ്റ്​ ചെയ്തത്. ഡിസംബർ 26ന് രാത്രി ഏഴിനും 27ന് രാവിലെ 6.10നും ഇടയിലാണ് മോഷണം. വർക്ക്ഷോപ് ഉടമ പള്ളിക്കര കറുത്ത ഗേറ്റിനടുത്ത മുരളിയുടെ പരാതിയിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കെട്ടിടത്തി​ൻെറ മേൽക്കൂര വഴി അകത്തുകടന്നാണ് ബാറ്ററികൾ മോഷ്​ടിച്ചത്. ഇവ പടന്നക്കാട്ടെ കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.