ഔഫ് അബ്​ദുൽ റഹ്​മാ​െൻറ കൊലപാതകം: ഗൂഢാലോചന പുറത്തുകൊണ്ടുവരണം - പ്രഫ.എ.പി. അബ്​ദുൽ വഹാബ്

ഔഫ് അബ്​ദുൽ റഹ്​മാ​ൻെറ കൊലപാതകം: ഗൂഢാലോചന പുറത്തുകൊണ്ടുവരണം - പ്രഫ.എ.പി. അബ്​ദുൽ വഹാബ് കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ എസ്.വൈ.എസ് പ്രവർത്തകൻ ഔഫ് അബ്​ദുൽ റഹിമാ​ൻെറ കൊലപാതകത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ഐ.എൻ.എൽ സംസ്​ഥാന പ്രസിഡൻറ്​ പ്രഫ.എ.പി. അബ്​ദുൽ വഹാബ് ആവശ്യപ്പെട്ടു.വധിക്കപ്പെട്ട ഔഫ് അബ്​ദുൽ റഹ്​മാ​ൻെറ വീട് സന്ദർശിച്ചതിന് ശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്​ഥാന സെക്രട്ടറി നാസർകോയ തങ്ങൾ, സെക്ര​േട്ടറിയറ്റ് മെംബർ എൻ.കെ. അബ്​ദുൽ അസീസ്, ജില്ല പ്രസിഡൻറ്​ മൊയ്തീൻ കുഞ്ഞി കളനാട്, ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, മുനിസിപ്പൽ വൈസ് ചെയർമാൻ ബിൽ​െടക് അബ്​ദുല്ല, ഐ.എൻ.എൽ മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷഫീഖ് കൊവ്വൽ പള്ളി, മുനിസിപ്പൽ കൗൺസിലർമാരായ ഇക്ബാൽ പോപുലർ, ശംസുദ്ദീൻ അരിഞ്ചിര തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.