മികച്ച ആംബുലൻസ് സേവന ദാതാവ്​ ഒ.പി. ഹനീഫക്ക് ആദരവ്

കാസർകോട്​: 2020 വർഷത്തിൽ ജില്ലയിൽ അകത്തും പുറത്തുമായി ആംബുലൻസ് സേവന ദാതാവായി മികച്ച സേവനം നടത്തിയ ഒ.പി. ഹനീഫ പൈക്കക്ക് സി.എച്ച്. മുഹമ്മദ് കോയ സൻെറർ ഔട്ട്സ്​റ്റാൻഡിങ്​ ആംബുലൻസ് സർവിസ് പ്രൊവൈഡർ 2020 അവാർഡ് നൽകി ആദരിച്ചു. ജില്ലയിൽ കോവിഡ് വ്യാപനത്തിന് മുമ്പും കോവിഡ് കാലത്തും നിരന്തരവും നിസ്വാർഥവുമായ സേവനമാണ് ഒ.പി. ഹനീഫ നടത്തിയത്. അജ്​വ ഫൗണ്ടേഷ​ൻെറ അവാർഡുദാന ചടങ്ങിൽ പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ ഒ.പി. ഹനീഫ പൈക്കക്ക് അവാർഡ് നൽകി ആദരിച്ചു. സാമൂഹിക സേവനങ്ങൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും 1993ൽ രജിസ്​റ്റർ ചെയ്ത് കാസർകോട്​ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് സി.എച്ച്. മുഹമ്മദ് കോയ സൻെറർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.