ആയിഷത്ത്​ സാനിയക്കും മുഹമ്മദ്​ സർ​ഫ്രാസിനും ഇൻസ്​െ​പയർ അവാർഡ്​

കാസർകോട്​: ശാസ്ത്ര രംഗത്ത് പുതിയ കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളും നടത്തുന്ന കുട്ടിശാസ്ത്രജ്ഞരെ കണ്ടെത്തുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഇൻസ്പെയർ അവാർഡിന് ചന്ദ്രഗിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടു വിദ്യാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സർഫ്രാസ്, പത്താം ക്ലാസ് വിദ്യാർഥി ആയിഷത്ത് സാനിയ എന്നിവരാണ് അവാർഡിന് അർഹരായത്​. 10,000 രൂപയാണ് സമ്മാനമായി വിദ്യാർഥികൾക്ക് ലഭിച്ചത്. ഇവർ തയാറാക്കിയ പ്രോജക്ട് ജില്ലതലത്തിൽ അവതരിപ്പിക്കും. വിദ്യാർഥികളെ അധ്യാപകരും പി.ടി.എയും അഭിനന്ദിച്ചു. ayishath saniya, muhammad sarfras

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT