സുഗതകുമാരി ടീച്ചറുടെ ഓർമയിൽ കരിന്തളം കടലാടിപ്പാറയിലെ ജനങ്ങളും....

നീലേശ്വരം: സുഗതകുമാരി ടീച്ചറുടെ ഓർമയിൽ കരിന്തളം കടലാടിപ്പാറയിലെ ജനങ്ങളും. ബോക്സൈറ്റ് ഖനനത്തിന്​ സന്ധിയില്ലാസമരം നടത്തിയ കിനാനൂർ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയിലെ ജനങ്ങൾ ഒാർമയിൽ എന്നും സൂക്ഷിക്കുന്ന മുഖമാണ് സുഗതകുമാരി ടീച്ചറുടേത്. പാളത്തൊപ്പിയുമണിഞ്ഞ് സമരക്കാർക്കൊപ്പം അണിനിരന്നത് കടലാടിപ്പാറയിലെ ജനങ്ങളുടെ ഓർമയിൽ എന്നും നിലനിൽക്കും. സമരത്തെ തുടർന്ന് ഖനനം നിർത്തി​െവക്കുകയും ചെയ്തു. കടപ്പാടോടെ സുഗതകുമാരിയെ ഓർത്ത് സങ്കടപ്പെടുകയാണ് കടലാടി ഗ്രാമം. 2014 ജനുവരി 21ന് കടലാടിപ്പാറ സംരക്ഷണ സമിതി നടത്തിയ നിയമസഭ മാർച്ച് ഉദ്ഘാടനം ചെയ്തത് സുഗതകുമാരി ടീച്ചറാണ്. അതേദിവസമാണ് നിയമസഭയിൽ കാഞ്ഞങ്ങാട് എം.എൽ.എയായിരുന്ന ഇ. ചന്ദ്രശേഖരൻ സബ്മിഷൻ കൊണ്ടുവരുകയും അന്നത്തെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കടലാടിപ്പാറ ഖനനാനുമതി റദ്ദാക്കുന്നതായി നിയമസഭയിൽ പ്രഖ്യാപിക്കുകയും ചെയ്തത്​. ടീച്ചറുടെ സാന്നിധ്യത്തിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഖനനാനുമതി റദ്ദാക്കിയ കാര്യം സമരക്കാരെ നേരിട്ടെത്തി അറിയിച്ചപ്പോൾ ആവേശത്തോടെയാണ് സമര വളൻറിയർമാർ സ്വീകരിച്ചത്. 2007ൽ ആരംഭിച്ച ഒന്നാംഘട്ട സമരത്തിൽ പങ്കെടുക്കാൻ കടലാടിപ്പാറയിൽ എത്തുമെന്ന് അമ്പലത്തറ കുഞ്ഞികൃഷ്ണനെ അറിയിച്ചിരുന്നെങ്കിലും എത്താൻ അസുഖം മൂലം കഴിഞ്ഞിരുന്നില്ല. ടീച്ചറെ നേരിൽ കണ്ടതി​ൻെറയും സമരത്തി​ൻെറ ഭാഗമായതി​ൻെറയും ഓർമകൾ സംരക്ഷണ സമിതി പ്രവർത്തകർ ഇന്നും ആവേശത്തോടെ ഓർക്കുകയാണെന്ന്​ സമരസമിതി നേതാവ് ബാബു ചേമ്പേന പറഞ്ഞു. nlr Sugathakumari 2014 ജനുവരി 21ന് കരിന്തളം കടലാടിപ്പാറ നിയമസഭ മാർച്ച് സുഗതി കുമാരി ടീച്ചർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.