ഹെഡ്​ പോസ്​റ്റ്​ ഓഫിസ്​ മാർച്ച്​

കാസർകോട്​: ദിവസങ്ങളായി രാജ്യ തലസ്ഥാനത്ത് പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി വൈദ്യുതി ജീവനക്കാർ ഹെഡ്​ പോസ്​റ്റ്​ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. കാർഷിക നിയമങ്ങളും വൈദ്യുതി ഭേദഗതി നിയമങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് നാഷനൽ കോഓഡിനേഷൻ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ്​ എൻജിനീയേഴ്സി​ൻെറ ജില്ലതല കമ്മിറ്റിയുടെ നേതൃത്വത്തിലാണ്​ മാർച്ച് നടത്തിയത്​. കർഷക സംഘം സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. സി.എച്ച്. കുഞ്ഞമ്പു ധർണ ഉദ്​ഘാടനം ചെയ്തു. വി. ജനാർദനൻ സ്വാഗതം പറഞ്ഞു. കെ.പി. അശോകൻ അധ്യക്ഷത വഹിച്ചു. എസ്​. സദർ റിയാസ്, സന്ദീപ് രാധാകൃഷ്ണൻ, കെ. ശശിധരൻ, പി.വി. മധുസൂദനൻ, കെ. ചന്ദ്രൻ, കെ.എം. ജലാലുദ്ദീൻ, ഒ.വി. രമേഷ്, എ. ജയകൃഷ്ണൻ, കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ksd march: കർഷകർക്ക് ഐക്യദാർഢ്യവുമായി വൈദ്യുതി ജീവനക്കാർ ഹെഡ്​ പോസ്​റ്റ്​ ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും അഡ്വ. സി.എച്ച്. കുഞ്ഞമ്പു ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT